കോളേജ് അധ്യാപിക വീട്ടില്‍ മരിച്ചനിലയില്‍കണ്ണൂർ: കോളേജ് അധ്യാപികയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അടുത്തില പുതിയ വാണിയം വീട്ടില്‍ ഭാസ്കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളുമായ പി.ഭവ്യയെ (24) ആണ്‌ ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂ‌ത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂ‌ര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മാത്തില്‍ ഗുരുദേവ് ആ‌ര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ​അധ്യാപികയായിരുന്നു ഭവ്യ. പയ്യന്നൂര്‍ കോളേജില്‍ നിന്നാണ് ഭവ്യ ​ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയത്. മം​ഗലാപുരത്തെ കോളേജില്‍ നിന്നാണ് ബിരുദാനനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments