ഈ കോടതികളിൽ അഭിഭാഷകർക്ക് കേസിന്റെ ഫയലുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിലൊരുക്കിയ കമ്പ്യൂട്ടർസ്ക്രീനിൽ ലഭ്യമാക്കും. പകർപ്പുകൾ എതിർഭാഗത്തിനും ജഡ്ജിക്കും മുന്നിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളിൽ കാണാനാവും. കേസ് ഫയലുകൾ ഇല്ലാതെ ഹാജരായി വാദം നടത്താമെന്നതാണ് സംവിധാനത്തിന്റെ മേന്മ. കേസിന്റെ ആവശ്യത്തിനുള്ള രേഖകളും ഒാൺലൈനിൽ ലഭ്യമാക്കും. കോടതിമുറിയിൽ നേരിട്ട് വാദിക്കുന്നതിനൊപ്പം അഭിഭാഷകർക്ക് ഓൺലൈനിൽ ഹാജരായും വാദംനടത്താൻ സൗകര്യമുണ്ടാകും.
വിധിന്യായങ്ങൾ ഇ - മോഡിലൂടെ ലഭ്യമാക്കും. കോടതിമുറിയിൽ ജഡ്ജിമാർ വിധിപറയുന്നത് ജീവനക്കാർ എഴുതിയെടുക്കുന്നതിന് പകരം വോയ്സ് റെക്കഗ്നേഷൻ സോഫ്ട്വെയറിന്റെ സഹായത്തോടെ ഡിജിറ്റലായി ടൈപ്പ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഹൈക്കോടതിക്ക് പുറമേ തിരുവനന്തപുരം അഡി. സി. ജെ.എം കോടതിയും കോലഞ്ചേരി മുൻസിഫ് - മജിസ്ട്രേട്ട് കോടതിയും സ്മാർട്ട് കോർട്ടുകളായി മാറും. ഹൈക്കോടതിയിലെ ഐ.ടി വിഭാഗമാണ് സ്മാർട്ട് കോടതിയെന്ന ആശയം നടപ്പാക്കുന്നത്.
0 Comments