കൗമാരക്കാരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങും; കുത്തിവെപ്പ് രാവിലെ 9 മുതൽ


സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങും. 9 മുതൽ അഞ്ചുവരെയാണ് കുത്തിവയ്പ്. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും. കൗണ്ടറിൽ ,റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച മൊബൈൽ സന്ദേശമോ പ്രിന്റൗട്ടോ നല്കണം. ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഉണ്ടങ്കിൽ മുൻകൂട്ടി അറിയിക്കണം. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ കുത്തിവയ്പ് നൽകും.

റജിസ്ട്രേഷന് മികച്ച പ്രതികരമാണുള്ളത്. ജനറല്‍, ജില്ലാ,താലൂക്ക്, ആശുപത്രികളിലും സാമൂഹികാ-ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സീൻ നൽകും. നിലവിൽ 65000 ഡോസ് കോവാക്സിൻ സ്റ്റോക്കുണ്ട്. ആദ്യ ദിനം ഇത് മതിയാകുമെന്നാണ് പ്രതീക്ഷ. കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് കുത്തിവയ്പ് കേന്ദ്രങ്ങളിൽ സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ടാകും. 

Post a Comment

0 Comments