ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ; 5 പ്രതികളുടേയും ചോദ്യം ചെയ്യൽ ഉടൻ


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. ഇന്ന് ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്.

അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നൽകിയ നിർദേശം. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാൽ, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments