ഇന്ത്യന്‍ ഓയിൽ മാര്‍ക്കറ്റിങ് ഡിവിഷനില്‍ 570 അപ്രന്റിസ് ഒഴിവ്


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ മാർക്കറ്റിങ് ഡിവിഷനിൽ 570 അപ്രന്റിസ് ഒഴിവ്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലാണ് അവസരം.

ട്രേഡ് അപ്രന്റിസ്
ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്: മെട്രിക്കും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും.

അക്കൗണ്ടന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് വേണം.

റീട്ടെയിൽ സെയിൽ അസോസിയേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു പാസായിരിക്കണം. റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ് വേണം.

ടെക്നീഷ്യൻ അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്: ബന്ധപ്പെട്ട വിഷയത്തിലെ എൻജിനിയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. 50 ശതമാനം മാർക്കുവേണം.

വിവരങ്ങൾക്ക് www.iocl.com

അവസാന തീയതി: ഫെബ്രുവരി 15

Post a Comment

0 Comments