കടന്നൽ ആക്രമണം: 45കാരൻ മരിച്ചു,15 പേർക്ക് പരിക്ക്


മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇവർക്ക് കടന്നലിന്റെ കുത്തേറ്റത്.

കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തി. ഇവർ പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറി. പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും ഇതോടെ കുത്തേറ്റു.

Post a Comment

0 Comments