തമിഴ്നാട്ടില്‍ ആറ് പുതിയ ജില്ലകള്‍ കൂടി. കോവിൽപ്പെട്ടി, പഴനി, പൊള്ളാച്ചി, കുംഭകോണം, വൃദ്ധാചലം, ചെയ്യാർ എന്നിവയാണ് പുതിയ ജില്ലകൾ.
തൂത്തുക്കുടി ജില്ലയെ വിഭജിച്ച് കോവിൽപ്പെട്ടിയും, ദിണ്ടുഗലിനെ വിഭജിച്ച് പഴനിയും, കോയമ്പത്തൂരിനെ വിഭജിച്ച് പൊള്ളാച്ചിയും,തഞ്ചാവൂരിനെ വിഭജിച്ച് കുംഭകോണവും, കുണ്ടല്ലൂരിനെ വിഭജിച്ച് വൃദ്ധാചലവും, തുരുവണ്ണാമലൈയെ വിഭജിച്ച് ചെയ്യാർ എന്നിങ്ങനെയാണ് ജില്ലകളുടെ രൂപീകരണം.
പുതിയ ആറ് ജില്ലകൾ കൂടി പ്രഖ്യാപിക്കാനുള്ള തീരുമാനം സർക്കാർ എടുത്തതോടെ തമിഴ്നാട്ടിലെ ജില്ലകളുടെ എണ്ണം 44 ആകും.
0 Comments