യൂട്യൂബില്‍ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; 3 പേർ അറസ്റ്റിൽ


യുട്യൂബ് ചാനലില്‍ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12-കാരനെ പൊതുപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. കുറ്റിപ്പുറം പാറമ്മല്‍ ഉസാമ(47) പട്ടിക്കാട് വെള്ളമേല്‍ തിരുത്തായംപുറത്ത് ഉമ്മര്‍ (55), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോള്‍ കുട്ടി തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

പ്രതികളിലൊരാളായ ചോലക്കാടന്‍ ഉമ്മര്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഈ ചാനലില്‍ പാട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പിന്നീട് കുട്ടിയെ വീട്ടില്‍നിന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ കുട്ടിക്ക് മൊബൈല്‍ഫോണും പണവും നല്‍കിയിരുന്നു.

അറസ്റ്റിലായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ചോലക്കാടന്‍ ഉമ്മറാണ് യൂട്യൂബ് ചാനല്‍ നടത്തുന്നത്.

Post a Comment

0 Comments