ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ഥിനിയെ കണ്ടെത്തി; 19കാരന്‍ റിമാന്‍ഡില്‍


ഈരാറ്റുപേട്ട: ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാർഥിനിയെ പോലീസ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജെഫിൻ ജോയി (19) യോടൊപ്പമാണ് വിദ്യാർഥിനി വീടുവിട്ടത്. പെൺകുട്ടിയെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു.

മൊബൈൽ ഫോൺ ഇല്ലാതെ വിദ്യാർഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കാട്ടാകട പോലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിൻ രാവിലെ വിദ്യാർഥിനിയുമായി കെ.എസ്.ആർ.ടി.സി. ബസ്സിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവർ പിന്നിട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൽ പോലീസ് കണ്ടെത്തുകയുമായിരുന്നു. ഇരുവരെയും ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments