കൈതപ്പോയിൽ നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗ് തകർന്നുവീണു; 15 പേർക്ക് പരിക്ക്


കൈതപ്പോയിലിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. അടിവാരം കൈതപ്പോയിൽ നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് പറഞ്ഞു. 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments