പബ്ജിക്ക് അടിമയായ 14കാരൻ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു


അമ്മയും സഹോരിമാരും ഉൾപ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരൻ വെടിവെച്ചു കൊലപ്പെടുത്തിയത്. ഓൺലൈൻ ​ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കൗമാരക്കാൻ. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നി​ഗമനം.

നാഹിദ് മുബാറക് (45), മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിർത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളിൽ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂ‍ർച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂർത്തിയാക്കി കിടന്നുറങ്ങി.

വെടിയൊച്ച കേൾക്കാതിരുന്ന അയൽവാസികൾക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാർ കൊല്ലപ്പെട്ട വിവരം അയൽക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാൻ മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം ലൈസൻസുള്ള തോക്കാണ് കുട്ടി ഉപയോ​ഗിച്ചതെന്നും റിപ്പോർട്ടുണ്ട്. 

Post a Comment

0 Comments