ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്


ഒമിക്രോണ്‍ വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ഇന്ന് യോഗം ചേരും. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം.രാജ്യമാകെ ഇരുനൂറിലേറെ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലാണ് ഏറ്റവുമധികം കേസുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ഇവിടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ നിരോധിച്ചു. നവംബറിലും മോദി സമാനമായ യോഗം വിളിച്ചിരുന്നു. രാജ്യാന്തര വിമാനയാത്രാവിലക്ക് നീക്കാനുള്ള തീരുമാനം കേന്ദ്രം പുനഃപരിശോധിച്ചത് ഇതേത്തുടർന്നാണ്.

Post a Comment

0 Comments