സംവിധായകനും നടനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. താരം തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞതായും സുഖംപ്രാപിച്ച് വരുന്നതായും താരം പറഞ്ഞു.സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്.
'എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി', മേജർ രവി കുറിച്ചു.മേജർ രവിയെ ഐസിയുവിലേക്ക് നിന്നും മാറ്റിയിട്ടുണ്ട്.
1 Comments
Praying to God . To recover full health
ReplyDelete