കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് ഭീകരരെ വധിച്ചു


ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ പാകിസ്ഥാന്‍ അതിർത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു. ഇരു സ്ഥലങ്ങളിലും തെരച്ചിൽ തുടരുകയാണ്.

ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.

Post a Comment

0 Comments