ആനവണ്ടിയിൽ ഉല്ലാസയാത്ര: സ്വീകരണം നൽകി


താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയുടെ നേതൃത്വത്തിൽ ആരംഭിച്ച "ആനവണ്ടിയിൽ ഉല്ലാസയാത്ര" പദ്ധതി പ്രകാരം തുഷാരഗിരിയിൽ എത്തിയ കെഎസ്ആർടിസി ജീവനക്കാർക്കും ടൂറിസ്റ്റുകൾക്കും സ്വീകരണം നൽകി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി, വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടപ്പള്ളി, തുഷാരഗിരി വന സംരക്ഷണ സമിതി പ്രസിഡൻറ് ദേവസ്യ ഇലവുങ്കൽ, സെക്രട്ടറി ഫോറസ്റ്റർ ബഷീർ, ഡിടിപിസി തുഷാരഗിരി മാനേജർ ഷെല്ലി മാത്യൂ, ആദിവാസി ഊരിൽ നിന്നുള്ള പ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പ്രഥമ ആനവണ്ടിയിൽ ഉല്ലാസയാത്രയ്ക്ക് എത്തിയ യാത്രക്കാരെയും കെഎസ്ആർടിസി ജീവനക്കാരുടെയും തുഷാരഗിരി കവാടത്തിൽ വെച്ച് സ്വീകരിച്ചു.

കെ എസ് ആർ ടി സി എ.ടി.ഒ യേ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു.

തുഷാരഗിരി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനുo സാധാരണക്കാരായ വിനോദ സഞ്ചാരികൾക്കും ഉത്തരം പ്രവർത്തനങ്ങൾ ഏറെ ഉപകാരപ്പെടും എന്നും അദ്ദേഹം അറിയിച്ചു.

രാവിലെ താമരശ്ശേരിയിൽ നിന്നും ആരംഭിക്കുന്ന വിനോദയാത്ര പൂക്കോട് തടാകം , ചുരം വ്യൂ പോയിൻറ് , തുഷാരഗിരി , വനപർവ്വം എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ താമരശ്ശേരി അവസാനിക്കുന്നു.
പ്രഥമ ഉല്ലാസയാത്രയിൽ രണ്ട് ബസുകളിലായി നൂറിലധികം വിനോദസഞ്ചാരികൾ പങ്കുചേർന്നു.

Post a Comment

0 Comments