ഷാൻ വധക്കേസിൽ അഞ്ചുപേര്‍ കസ്റ്റഡിയിൽ; അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി

ഷാൻ വധക്കേസിൽ നേരിട്ടു പങ്കുള്ള അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

എന്നാൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെ ഇപ്പോഴും പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. സംസ്ഥാന നേതാക്കളിലേക്കും അന്വേഷണം നീങ്ങുമോ എന്ന ചോദ്യത്തിന് വിജയ് സാഖറെ പറഞ്ഞത്, പദ്ധതി ആസൂത്രണം ചെയ്ത ആളാണ് പ്രധാനപ്പെട്ടത്. അവരുടെ പേരുകൾ അന്വേഷണത്തിൽ കൊണ്ടു വരുന്നുണ്ട്. അന്വേഷണം ആരിലേക്കും പോകാമെന്നുമായിരുന്നു.

എല്ലാ പ്രതികളേയും കണ്ടു പിടിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാവർക്കെതിരേയും ശക്തമായ തെളിവുകൾ ഹാജരാക്കും, പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.

Post a Comment

0 Comments