ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓമശ്ശേരി: ഒരാഴ്ച മുമ്പ് തിരുവമ്പാടി - ഓമശ്ശേരി റോഡിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 

പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

തിരുവമ്പാടിയിലെ മൊബൈൽ മാർട്ട് സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് റഹീസ്.

Post a Comment

0 Comments