തിങ്കളാഴ്ച പാലക്കടവത്ത് വീടിനു മുറ്റത്ത് ഗോതമ്പു ഉണക്കുകയായിരുന്ന വായോധികനെ പിന്നിലൂടെ വന്നു പ്രതി കമ്പിക്കൊണ്ട് തലക്കടിക്കുകയായിരുന്നു. വീണ്ടും അടിക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ പ്രാണരക്ഷാർത്ഥം ഓടി വീടിനുള്ളിൽ കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയ വായോധികന്റെ തലയ്ക്കു പതിമൂന്നു സ്റ്റിച്ചു ഇട്ടതായും തലയ്ക്കു പൊട്ടലുള്ളതായും സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ മുക്കം പോലീസ് പിടികൂടി. ഇയാൾ കഴിഞ്ഞ വർഷം അയൽവാസിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണ്ണാഭരണം കളവു ചെയ്ത കേസിലും പ്രതിയാണ്.
മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നിർദേശപ്രകാരം മുക്കം എസ് ഐ സജിത്ത് സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, പ്രശാന്ത്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments