ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ


മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റ്ർ പുറത്ത് വിട്ടു. കൂടാതെ ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോം ഏതാണെന്ന് പുറത്ത് വിടുകയും ചെയ്തു.

മോഹൻലാലും പൃഥ്വിയും കോട്ടിട്ട് സ്റ്റൈലിഷായി നിൽക്കുന്ന ആദ്യ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡയിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞിരുന്നു.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മീന, ലാലു അലക്സ്, കല്യാണി പ്രയദർശൻ, കനിഹ, സൗബിൻ ഷഹീർ, ഉണ്ണി മുകുന്ദൻ, ജഗദീശ്, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി, നിഖില വിമൽ, സിജോയി വർഗീസ്, കാവ്യ ഷെട്ടി എന്നിവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്ര തിരക്കഥ രചിച്ചിരിക്കുന്നത്. 

ആമേൻ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ദേവ് ചിത്രത്തിന് സംഗീതം ഒരുക്കും. മോഹൻലാലിനെ നായകനാക്കി ചിത്രീകരിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ വേഷം ആദ്യം അണിയുന്നത്. തുടർന്ന് ഇതെ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായിട്ടാണ് ബ്രോ ഡാഡി ചിത്രീകരിക്കമെന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്.

Post a Comment

0 Comments