സപ്ലൈകോ വില്പനശാലകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും


ക്രിസ്തുമസ്-പുതുവത്‌സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്പനശാലകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ സൂപ്പർ ർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്‌പെഷ്യൽ ക്രിസ്തുമസ് ഫെയറുകളും ഇന്ന് മുതൽ പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

ജനുവരി 5 വരെയാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ പ്രവർത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ ഫെയറുകളിൽ ലഭിക്കും. കൂടാതെ ഗുണ നിലവാരമുള്ള മറ്റു നോൺ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ നൽകുമെന്ന് സർക്കാർ അറിയിച്ചു.

Post a Comment

0 Comments