ക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും; മന്ത്രി


കെ എൻ ബാലഗോപാൽ
കെ എസ് ആർ ടി സിക്ക് സർക്കാരിന്‍റെ ക്രിസ്തുമസ് സമ്മാനം.പെൻഷൻ നൽകാൻ 146കോടിയും പ്രത്യേക സഹായമായി 15കോടിയും ധനവകുപ്പ് അനുവദിച്ചു.സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്താണ് തുക നൽകുന്നതെന്നും ക്ഷേമ പെൻഷൻ നേരത്തെ നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കെ എസ് ആർ ടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാനാണ് സർക്കാർ തീരുമാനിച്ചത്.സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്തായിരിക്കും തുക നൽകുക. കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടിയും നൽകും.ഈ തുക എന്തു ചെയ്യണമെന്ന് കെ എസ് ആർ ടിസിക്ക് തീരുമാനിക്കാമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. 57ലക്ഷം പേർക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക‍ഴിഞ്ഞമാസം മുപ്പത് കോടി രൂപ സർക്കാർ സഹായമായി കെ എസ് ആർ ടി സിക്ക് നൽകിയിരുന്നു.ഇതിന് പുറമെയാണ് 161കോടി നൽകിയത്.

Post a Comment

0 Comments