ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം


സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണ അൾജീരിയൻ ഫുട്ബോൾ താരം മരിച്ചു. അൾജീരിയൻ താരം സോഫിയൻ ലൂക്കാർ(28) ആണ് മരിച്ചത്. രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിന് ഇടയിലാണ് സംഭവം. കളിയുടെ ആദ്യ പകുതിയിൽ ഗോൾകീപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച ഒറാനിൽ നടന്ന അൾജീരിയൻ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിനിടെയാണ് സംഭവം.

എം.സി സൈദ - എ.എസ്.എം ഒറാൻ മത്സരത്തിൻ്റെ ആദ്യ പകുതിക്കിടെയാണ് എം.സി സൈദ താരമായ ലൂക്കാർ സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് വീഴുന്നത്. തുടർന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments