കോൺഗ്രസിന്റെ സ്ഥാപക ദിനാചരണത്തിൽ പതാക പൊട്ടിവീണു


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടി പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം ഉണ്ടായത്.

രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദൾ പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാർട്ടി പതാക ഉയർത്തിയത്. കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.

സേവാദൾ പ്രവർത്തകർ കൊടിമരത്തിന് മുകളിൽ കയറി പതാക പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടർന്ന് സേവാദൾ പ്രവർത്തകർ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയർത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.

കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ പതാകാ വന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Post a Comment

0 Comments