പ്രശസ്ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു


പ്രശസ്ത പിന്നണി ​ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രിയ ​ഗായകന്റെ വിയോ​ഗത്തിൽ കെ എസ് ചിത്ര ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. 

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ വിനായകം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചു.

Post a Comment

0 Comments