ജ്യൂസ് പാക്കറ്റുകളിലും പാനി പൂരി പാക്കറ്റുകളിലുമായി കൊണ്ടുവന്ന മയക്കുമരുന്നിന് അര ഗ്രാമിന് മൂവായിരം രൂപ എന്ന നിലയിലാണ് വിൽപന നടത്തുന്നത്. ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും മാനസിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്ന ശ്രേണിയിലുള്ള സിന്തറ്റിക് മയക്കുമരുന്നാണ് ആലുവയിൽ പിടികൂടിയത്. എറണാകുളത്ത് ന്യൂഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതായിരുന്നു ഇത്.
കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരിൽ നിന്ന് പിടികൂടിയ കേസിന്റെ തുടർച്ചയായി അന്വേഷണം നടക്കുകയായിരുന്നുവെന്നും ഇതേ തുടർന്ന് വ്യാപാരം നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നുവെന്ന് എക്സൈസ് ഇന്റലിജൻസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു. പ്രധാന സംഘത്തെ തന്നെ തകർക്കാൻ കഴിഞ്ഞുവെന്നും കൂടുതൽ പേർ ഉടൻ കസ്റ്റഡിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
0 Comments