കൈതപ്രം വിശ്വനാഥന് വിട; സംസ്കാരചടങ്ങുകൾ പൂ‍ർത്തിയായി


പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍റെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു. 

തിരുവണ്ണൂരിലെ സംഗീത വിദ്യാലയത്തിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിന് അന്തിമോപചാരം അ‍ർപ്പിക്കാൻ വിശ്വനാഥൻ്റെ ശിഷ്യരും സുഹൃത്തുക്കളുമായി നിരവധി പേർ എത്തിയിരുന്നു. ജ്യേഷ്ഠ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും സംഗീതജ്ഞനുമായ ദീപാങ്കുരൻ കൈതപ്രം ചിതക്ക് തീ കൊളുത്തി. 

അര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് എം.വി ആര്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു കൈതപ്രം വിശ്വനാഥൻ്റെ അന്ത്യം.

Post a Comment

0 Comments