കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു


കൊടുവള്ളി: കൊടുവള്ളി സ്വദേശിയായ വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴിതാഴം ആർ സി സൈനുദ്ദീന്റെ മകൾ ഫഹ്‌മിദ ഷെറിന്‍(20) ആണ് മരിച്ചത്. 

ഫറോക്ക് കോളേജിൽ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പി ജിക്ക് ചേരാനായി കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്ന് പോയത്. 

സ്കൂട്ടറിൽ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ദുബൈയിലുള്ള പിതാവ് സൈനുദ്ധീൻ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടക്കും.

Post a Comment

0 Comments