അമ്പലവയൽ കൊലപാതകം; ആയുധങ്ങൾ കണ്ടെത്തി, തെളിവെടുപ്പ് നടത്തി


വയനാട് അമ്പലവയൽ കൊലപാതകത്തിൽ തെളിവെടുപ്പ് പുരോ​ഗമിക്കുന്നു. പ്രതികളായ അമ്മയേയും പെൺകുട്ടികളേയും സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പില്‍ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കോടാലിയും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്.

മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി. മരിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം പരിസരത്ത് നിന്ന് കണ്ടെത്തി. ഇവിടെയായിരുന്നു പെൺകുട്ടി മൊബൈൽ ഫോൺ ഉപേക്ഷിച്ചത്. പെൺകുട്ടികളെ അമ്പലവയൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇവിടെ നിന്ന് കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രി ഏറെ നേരം പൊലീസ് പ്രതികളെ ചോദ്യം ചെയ്തിരുന്നു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിന് നൽകിയ മൊഴി.

Post a Comment

0 Comments