സംവിധായകൻ കെ.എസ് സേതുമാധവന് വിട; മൃതദേഹം സംസ്‌കരിച്ചു

വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. നാല് മണിയോടെയാണ് ആചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. ലൊയോള കോളേജിനു സമീപത്തെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ സേതുമാധവന് അന്തിമോപചാരമര്‍പ്പിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു സേതുമാധവന്റെ അന്ത്യം. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും നിരവധി തവണ ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009 ല്‍ ജെസി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments