കോവിഡ് വാക്സിനേഷൻ രണ്ടാം ഡോസ് പൂർത്തിയാക്കാൻ ഇന്ന് മെഗാ വാക്സിനേഷൻ ക്യാമ്പ്കോവിഡ് പ്രതിരോധ വാക്സിനേഷന്റെ രണ്ടാം ഡോസ് സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ നടത്തും. ഇന്ന് (ഡിസംബർ 28) ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ക്യാമ്പുകളിൽ കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതാണ്. 

പ്രദേശിക തലത്തിൽ മറ്റ് തിയ്യതികളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായോ ആരോഗ്യ കേന്ദ്രങ്ങളുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെട്ടാൽ പ്രാദേശിക തല വാക്സിനേഷൻ ക്യാംപുകളുടെ വിവരങ്ങൾ അറിയാവുന്നതാണ്.കോവിഡ് വാക്സിന്റെ രണ്ടാം ഡോസെടുക്കാൻ സമയമായവർ ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വാക്സിനേഷൻ പൂർത്തി കരിക്കേണ്ടതാണ്. 

കോവാക്സിൻ ഒന്നാം ഡോസെടുത്തവർ 28 ദിവസത്തിന് ശേഷവും കോവിഷീൽഡ് ഒന്നാം ഡോസെടുത്തവർ 84 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കേണ്ടതാണ്. ഒന്നാം ഡോസെടുക്കാനുള്ള വർക്കും ഈ ക്യാമ്പുകളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതാണ്. 

ഒമിക്രോൺ പോലുള്ള കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ മാസ്ക്, സോപ്പ്, സാനിറ്റൈസർ , സാമൂഹിക അകലം എന്നിവയ്ക്കൊപ്പം വാക്സിനേഷൻ രണ്ട് ഡോസും പൂർത്തിയാക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് വാക്സിനേഷൻ പൂർത്തീകരിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമായി എല്ലാവരും കരുതണം.

Post a Comment

0 Comments