പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥിനി വിസ്മയ നിര്യാതയായി


താമരശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥിനി വിസ്മയ (15) നിര്യാതയായി.

പേശികളുടെ ബലക്ഷയം മൂലം തളർന്ന ശരീരത്തിന് സ്വന്തം ഇഷ്ടപ്രകാരം നടക്കാനോ ഇരിക്കാനോ എഴുതാൻ പോലുമോ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും എട്ടാം തരത്തിൽ പഠിക്കുമ്പോൾ എൻ എം എം എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ ഈ മിടുക്കി കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടുകയും ചെയ്തു.

കട്ടിപ്പാറ കോളിക്കൽ ആര്യംകുളം പി. ഗിരീഷിന്റെയും,കെ. പി.രോഹിണിയുടെയും മകളാണ്. സഹോദരൻ: വൈഷ്ണവ്.

Post a Comment

0 Comments