സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു

കായംകുളം (ആലപ്പുഴ): സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. മുതുകുളം പതിഞ്ചാം വാർഡ് ചൂളത്തെരുവ് കുന്നും കീഴിൽ സത്യപാലന്റെയും - അമ്പിളിയുടെയും മകൾ അനിലയാണ് (23) മരിച്ചത്. സാരമായി പരിക്കേറ്റ അനുജത്തി ഐശ്വര്യയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം - കാർത്തികപ്പള്ളി റോഡിൽ ഒ.എൻ.കെ ജംഗ്ഷന് പടിഞ്ഞാറ് പിള്ളാരുകടയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ടിപ്പർ ലോറിയുടെ പിൻചക്രങ്ങൾ അനിലയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. 

ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അനില മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

കായംകുളം കണ്ണമ്പള്ളി ഭാഗം തെക്കെത്തലയ്ക്കൽ ഹരീഷാണ് അനിലയുടെ ഭർത്താവ്. ഇവരുടെ വിവാഹം രണ്ടുവർഷം മുമ്പായിരുന്നു നടന്നത്.Post a Comment

0 Comments