കേരളത്തിന്റെ ആതിഥ്യം സ്വീകരിച്ച് രാഷ്ട്രപതി; ഇന്ന് മടങ്ങും

കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലേക്ക് പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദ‍ർശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

Post a Comment

0 Comments