അഞ്ചു പുതിയ മാറ്റങ്ങളുമായി വാട്ട്സ് ആപ്പ് വരുന്നു


അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ( whatsapp 5 new features )

കോളിം​ഗ് ഇന്റർഫേസ്

വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്.

പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ മാറ്റങ്ങൾ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിക്കേഷനെല്ലാം എൻഡ്- ടു-എൻഡ് എൻക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്ന മറ്റൊരു മാറ്റം.

ക്വിക്ക് റിപ്ലൈ

ഉപയോക്താക്കൾക്ക് വരുന്ന സന്ദേശങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നതിനായി ഒരു ഫീച്ചർ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങൾ കുറച്ചുകൂടി എളുപ്പമാകും.

ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സെറ്റ് ഉത്തരങ്ങൾ ചാറ്റ് ബോക്സിൽ കാണാൻ സാധിക്കും. ഇതിൽ ഇഷ്ടമുള്ളതിൽ അമർത്തിയാൽ മാത്രം മതി. ഉത്തരം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം.

ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ

​ഗ്രൂപ്പിലെ അം​ഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിന് നീക്കം ചെയ്യാൻ സാധിക്കും. ​ഗ്രൂപ്പിലെ മോശം ചിത്രങ്ങൾ, സന്ദേശങ്ങളെല്ലാം ഇതിലൂടെ അഡ്മിന് നീക്കം ചെയ്യാം.

കമ്യൂണിറ്റീസ്

പുതിയ കമ്യൂണിറ്റികൾ അവതരിപ്പിക്കുകയാണ് വാട്ട്സ് ആപ്പ്. സുഹൃത്തുക്കളെ ക്ഷണിക്കാൻ പ്രത്യേകം ഇൻവൈറ്റ് ലിങ്കുകളെല്ലാം ഇതിന്റെ ഭാ​ഗമായി ലഭിക്കും. സാധാരണ ​ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റിക്കകത്ത് തന്നെ മറ്റൊരു ​ഗ്രൂപ്പ് തുടങ്ങാനും സാധിക്കും.

Post a Comment

0 Comments