നാരദനിൽ ടൊവിനോ ഡബിള്‍ റോളില്‍? സോഷ്യല്‍ മീഡിയയില്‍ ചർച്ച


മായനദിക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ പല സംശയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടോവിനോ ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുന്നതെന്നാണ് പ്രധാന സംശയം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയ്‌ലറില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ഏതൊരു പ്രേക്ഷകനും ഈ സിനിമ ഒന്നു കാണണം എന്ന തോന്നലുണ്ടാക്കുന്നുണ്ട് രണ്ടര മിനിറ്റുള്ള ട്രെയ്‌ലര്‍. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും മറ്റൊരു സംശയം. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. 

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Post a Comment

0 Comments