കാണാതായ പെൺകുട്ടിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി


കഴിഞ്ഞ ദിവസം മുതൽ കാണാതായ  വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കൽപറമ്പിൽ രാജേഷിന്റെ മകൾ നന്ദന (15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

പത്താംക്ലാസുകാരിയായ നന്ദനയെ സ്കൂളിലേക്ക് പുറപ്പെട്ട് പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകി. പിന്നാലെ പുഴയുടെ തീരത്ത് സ്കൂൾ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാർഥിനി പെരിയാറിൽ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്കൂളിലെ വിദ്യാർഥിനിയാണ് നന്ദന.

Post a Comment

0 Comments