കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തത് നീക്കി


തൃശൂര്‍ കോര്‍പറേഷന്‍ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് തള്ളിക്കയറാനുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ശ്രമം പൊലീസ് തടഞ്ഞു. ശതാബ്ദി മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം. കൗണ്‍സിലര്‍മാരെ ബലംപ്രയോഗിച്ച് പൊലീസ് നീക്കി.

ഉദ്ഘാടന ചടങ്ങിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തേയ്ക്കു മാര്‍ച്ച് നടത്തി. എം.ഒ.റോഡില്‍ പ്രതിഷേധം പൊലീസ് തടഞ്ഞു. കൗണ്‍സിലര്‍മാര്‍ പൊലീസിനെ തള്ളിമാറ്റി കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ എത്തി.

തുടർന്ന് പൊലീസുമായി ബലംപ്രയോഗമായി. പിന്നീട്, പൊലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി, പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍ ഉള്‍പ്പെടെ എല്ലാ യു.ഡി.എഫ് കൗണ്‍സിലര്‍മാരേയും അറസ്റ്റ്ചെയ്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ശതാബ്ദി ആഘോഷം മാറ്റമില്ലാതെ നടന്നു.

Post a Comment

0 Comments