ഇന്ന് ക്രിസ്മസ്

ലോകമെമ്പാടുമുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. കോവിഡ് കാരണം സമ്പൂര്‍ണ അടച്ച്പൂട്ടലിനിടയിലെ രണ്ടാമത്തെ ക്രിസ്മസ് ആണിത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിക്കാന്‍ കാര്യമായി സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ വളരെ ഭംഗിയായി തന്നെ ആഘോഷിക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍. 

ഡിസംബര്‍ 20ന് തന്നെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കരോള്‍ സംഘം സജീവമായി. ആട്ടവും പാട്ടും ഡാന്‍സും, കരിമരുന്ന് പ്രയോഗവുമൊക്കെയായി എല്ലാവരും ഉണ്ണിയേശുവിന്റെ പിറവി ദിനം സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്. കഴിഞ്ഞുപോയ കെട്ട കാലത്തില്‍ നിന്നും പ്രത്യാശയുടെ കാലത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ക്രിസ്തുമസ്.

ലോകമെമ്പാടമുള്ള വിശ്വികള്‍ക്ക് രാഷ്ട്രപതിയും, കേരള ഗവര്‍ണറും, ഉപരാഷ്ട്രപതിയുമടക്കം ക്രിസ്തുമസ് ആശംകള്‍ നേര്‍ന്നിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. 
സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ക്രിസ്മസ് സന്ദേശത്തിലൂടെ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു.

ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളര്‍ത്തുകയും സമൂഹത്തില്‍ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ക്രിസ്മസിന്റെ സന്തോഷ വേളയില്‍ എല്ലാ പൗരന്മാര്‍ക്കും ആശംസകള്‍ നേരുന്നു, പ്രത്യേകിച്ചും ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളില്‍ അടിസ്ഥിതമായ സമൂഹം വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കണമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

Post a Comment

0 Comments