വടകരയിൽ ആറ്കടകളിൽ കവർച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി


വടകര പുതിയ ബസ്റ്റാൻ്റിലെ ആറ്കടകളിൽ കവർച്ച നടത്തിയയാൾ പൊലീസ് പിടിയിൽ. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ് പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിൽ വടകര എസ് ഐ നിജീഷിൻ്റെ നേതൃത്വത്തിൽ സി പി ഒ ഷിനിൽ തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments