ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 641 ടെക്‌നീഷ്യന്‍: യോഗ്യത പത്താംക്ലാസ്


ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐ.സി.എ.ആർ.) കീഴിൽ ന്യൂഡൽഹിയിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ.) ടെക്നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് വിജ്ഞാപനമായി. കേരളത്തിലേതുൾപ്പെടെ 64 കേന്ദ്രങ്ങളിലായി 641 ഒഴിവുണ്ട്.

ജനറൽ 286, ഒ.ബി.സി.133, ഇ.ഡബ്ല്യു.എസ്.61, എസ്.സി.93, എസ്.ടി.68 എന്നിങ്ങനെയാണ് ഒഴിവുകൾ. വിമുക്തഭടർക്കായി എട്ടും ഭിന്നശേഷിക്കാർക്കായി അഞ്ചും ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 84 ഒഴിവുണ്ട്. 

ഓരോ കേന്ദ്രത്തിലെയും ഒഴിവുകൾ ചുവടെ.

കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് 75 (ജനറൽ35, ഒ.ബി.സി.19, ഇ.ഡബ്ല്യു.എസ്.6, എസ്.സി.10, എസ്.ടി.5. ഭിന്നശേഷിക്കാർക്ക് മൂന്നും വിമുക്തഭടർക്ക് ഏഴും ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്).

കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 7 (ജനറൽ4, ഇ.ഡബ്ല്യു.എസ്.1, എസ്.ടി.2).

കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി1 (എസ്.സി..

തിരുവനന്തപുരം സെൻട്രൽ ട്യൂബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്1 (ജനറൽ).

യോഗ്യത: പത്താംക്ലാസ് വിജയം. അപേക്ഷയിൽ മാർക്ക് ശതമാനം രേഖപ്പെടുത്തിയിരിക്കണം.

പ്രായം: 2022 ജനുവരി 10ന് 18- 30 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് സംവരണ തസ്തികകളിൽ ലഭിക്കും. വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ https://www.iari.res.in/ വഴി ജനുവരി 10 വരെ നൽകാം.

Post a Comment

0 Comments