ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ ചാറ്റിങ്; ഡ്രൈവര്‍ക്കെതിരെ കേസ്തൃശൂർ– പാലക്കാട് ദേശീയപാതയിൽ മൊബൈലിൽ ചാറ്റ് ചെയ്ത് ഒറ്റക്കൈയിൽ വാഹനമോടിച്ച് ഡ്രൈവറുടെ അഭ്യാസം. മുന്‍നിരയിലിരുന്ന വീട്ടമ്മ നിയമലംഘനം വിഡിയോയില്‍ പകര്‍ത്തിയതോടെ പണി കിട്ടി ഡ്രൈവർ. ദൃശ്യങ്ങളോടെ യുവജന ക്ഷേമബോര്‍ഡ് അംഗം പരാതി നല്‍കിയതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

ഏകദേശം അറുപത് കിലോമീറ്റർ വേഗത്തിലോടുന്ന വാഹനത്തിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി മൊബൈൽ ചാറ്റിൽ മുഴുകിയത്. വാഹനമോടിക്കുന്നുണ്ടെങ്കിലും ‍ഡ്രൈവറുെട മുഴുവന്‍ ശ്രദ്ധയും മൊബൈലിലാണെന്ന് വിഡിയോയിൽ നിന്ന് മനസിലാകും. വേഗത കുറയ്ക്കാതെ തന്നെ മൊബൈലില്‍ മറുപടി അയയ്ക്കാനാണ് ശ്രമിക്കുന്നത്.

ഏറെ നേരം നിയമലംഘനം തുടരുന്നത് കണ്ടതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ വീട്ടമ്മ സ്വന്തം മൊബൈലില്‍ രഹസ്യമായി ഡ്രൈവറുടെ വിനോദം പകര്‍ത്തിയത്. എഴുപതിലധികം യാത്രക്കാരുമായി തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.

ഡ്രൈവറുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുക്കും. കൂടുതല്‍ സമയമല്ലെങ്കിലും സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

Post a Comment

0 Comments