മോട്ടോർ വാഹന, ഡ്രൈവിംഗ് ലൈസൻസ് രേഖകൾ പുതുക്കേണ്ട കാലാവധി ഡിസംബർ 31 ന് അവസാനിക്കും


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച മോട്ടോർ വാഹന, ഡ്രൈവിംഗ് ലൈസൻസ് രേഖകൾക്ക്‌ പല ഘട്ടങ്ങളിലായി അവയുടെ കാലാവധി നീട്ടി നൽകുകയുണ്ടായി. അങ്ങനെ നീട്ടി നൽകിയ കാലാവധി 2021 ഡിസംബർ 31 ന് അവസാനിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഓരോരുത്തരും തങ്ങളുടെ വാഹന രേഖകൾ സ്വയം പരിശോധിക്കുകയും, രേഖകളുടെ കൃത്യത ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

പുതുക്കേണ്ട രേഖകൾ ഡിസംബർ 31 ന് മുൻപ് തന്നെ പുതുക്കി മറ്റു ഫൈനുകളിൽ നിന്നും ഒഴിവകാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുവാൻ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കുവാൻ അക്ഷയ, ഇ-സേവ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്.

Post a Comment

0 Comments