പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും
പ്രസ് ക്ലിപ് വാർത്താ ഗ്രൂപ്പിന്റെ
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകൾ

പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഈ ദ്വീപുകൾക്ക് പിന്നാലെ പുതുവർഷം എത്തിയത് ന്യൂസിലൻഡിലാണ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്.

ന്യൂസിലാൻഡിൽ തന്നെ ഓക്ലൻഡിലാണ് ആദ്യം പുതുവർഷം പിറന്നത്. ഓക്ലൻഡിൽ കരിമരുന്നു പ്രകടനത്തോടെ പുതുവർഷത്തെ വരവേറ്റു. ഓസ്ട്രേലിയയിലാണ് അതിനുശേഷം പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷം എത്തുക.

പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവർഷം അവസാനമെത്തുന്നതും. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.

Post a Comment

0 Comments