കേരളത്തില്‍ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി


സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യു.കെ.- 3, യു.എ.ഇ.- 2, അയർലൻഡ്-2, സ്പെയിൻ- 1, കാനഡ- 1, ഖത്തർ- 1, നെതർലൻഡ്​സ്- 1 എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ: യു.കെ.- 1, ഘാന- 1, ഖത്തർ- 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

തൃശൂരിലുള്ളയാൾ യു.എ.ഇയിൽനിന്ന് കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.


യു.കെയിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യു.എ.ഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനിൽ നിന്നെത്തിയ 23 വയസുകാരൻ, കാനഡയിൽ നിന്നെത്തിയ 30 വയസുകാരൻ, ഖത്തറിൽനിന്നെത്തിയ 37 വയസുകാരൻ, നെതർലൻഡിൽനിന്നെത്തിയ 26 വയസുകാരൻ എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചത്.

യു.കെയിൽ നിന്നെത്തിയ 26 വയസുകാരി, ഘാനയിൽ നിന്നെത്തിയ 55 വയസുകാരൻ, ഖത്തറിൽ നിന്നെത്തിയ 53 വയസുകാരൻ, സമ്പർക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്.

യു.എ.ഇയിൽനിന്ന് തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽനിന്ന് കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥീരീകരിച്ചത്

Post a Comment

0 Comments