കോൺഗ്രസിന്റെ 137-ാം ജന്മദിനം: ആഘോഷങ്ങൾക്ക് നാളെ തുടക്കം


കോൺഗ്രസിന്റെ 137-ാം ജന്മദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 26 വരെയാണ് ആഘോഷങ്ങളുണ്ടാവുക.

നാളെ ബൂത്ത് തലങ്ങളിൽ നിന്നു പ്രവർത്തകർ മണ്ഡലം ആസ്ഥാനത്തു കേന്ദ്രീകരിക്കുകയും മൂന്ന് കിലോമീറ്റർ പദയാത്ര നടത്തുകയും ചെയ്യും. പദയാത്ര തീരുന്ന സ്ഥലത്ത് പ്രവർത്തകർ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കും.

കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനുള്ള 137 രൂപ ചാലഞ്ചിനും നാളെ തുടക്കം കുറിക്കും. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങൾ പിന്നാലെ അറിയിക്കും. ദേശഭക്തിഗാനങ്ങളുടെ അവതരണം, കോൺഗ്രസ് ചരിത്ര ഡോക്യുമെന്ററി തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Post a Comment

0 Comments