കിഴക്കമ്പലം ആക്രമണം; പ്രതികൾക്കെതിരെ വധശ്രമം അടക്കം11 വകുപ്പുകൾ


എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ സംഘർഷമുണ്ടാക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വധ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയടക്കം 11 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം നിലവിൽ കസ്റ്റഡിയിലുള്ള എല്ലാവരും പ്രതികളാകും. പൊലീസ് വാഹനങ്ങൾ തീയിട്ടവരെ അടക്കം ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടതൽ.കേസിൽ ഇതുവരെ 50 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ കസ്റ്റഡിയിലുള്ള കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

Post a Comment

0 Comments