കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ യുവാവിന് ഏഴ് വര്‍ഷം തടവ്
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്‍തയാളിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. ഇയാള്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ പിടിച്ചെടുക്കാനും ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും പകരം 90,000 ദിനാര്‍ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു.

സൗദി അറേബ്യയില്‍ നിന്ന് നേടിയതെന്ന പേരില്‍ ഹൈസ്‍കൂള്‍ സര്‍ട്ടിഫിക്കറ്റും ഈജിപ്‍തില്‍ നിന്ന് ലഭിച്ചതെന്ന പേരില്‍ ഒരു കോളേജിലെ സര്‍ട്ടിഫിക്കറ്റുമാണ് യാള്‍ വ്യാജമായി ഉണ്ടാക്കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ 2007 മുതല്‍ 2019 വരെയാണ് ജോലി ചെയ്‍തത്. ഇക്കാലയളവില്‍ 30,000 ദിനാര്‍ അനധികൃതമായി സമ്പാദിച്ചുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments