അഫ്ഗാനിൽ നിന്ന് യു.എസ് പൗരന്മാരെ ഒഴിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യം; കമല ഹാരിസ്

അഫ്ഗാനിൽ കുടുങ്ങിയ യു.എസ് പൗരന്മാരേയും, സഖ്യകക്ഷി പൗരന്മാരേയും ഒഴിപ്പിക്കുകയെന്നതാണ് വൈസ് പ്രസിഡൻറ് പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡൻറ് കമല ഹാരിസ്.

അഫ്ഗാൻ പ്രശ്‌നത്തിൽ അമേരിക്കയുടെ നിലപാട് എന്താണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ ഞങ്ങൾക്ക് ഏകലക്ഷ്യമാണ് ഉള്ളതെന്ന മറുപടിയാണ് നൽകിയത്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസ് പൗരന്മാരെ മാത്രമല്ല കഴിഞ്ഞ 20 വർഷത്തിലധികമായി യു.എസ് സൈന്യത്തിന് സഹായം നൽകിയ അഫ്ഗാൻ പൗരന്മാരേയും അവിടെനിന്നും ഒഴിപ്പിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാൻ മടിക്കില്ല -കമല ഹാരിസ് പറഞ്ഞു.

Post a Comment

0 Comments