അമേരിക്കയില്‍ മിന്നല്‍ പ്രളയം: ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ചു

 

അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു. 20 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേര്‍ താമസിക്കുന്ന മേഖലയിലാണ് പ്രളയമുണ്ടായത്.

Post a Comment

0 Comments